visitors

Tuesday, February 1, 2022

അകത്തേത്തറ ഗ്രാമ പഞ്ചായത്ത്

 






2021-22 ൽ 183 പ്രോജക്ടുകൾ രൂപീകരിച്ചു. 1432.97 ലക്ഷമാണ് പദ്ധതി ചിലവ്.

സ്ഥിരമായി മെമ്പർമാർ ഇല്ല. പ്രസിഡൻ്റ് ജനറൽ സീറ്റിൽ നിന്നും. 11 സ്ത്രീകൾ 6 പുരുഷന്മാർ.

Saturday, January 30, 2021

2021 -2022  വര്‍ഷത്തേക്ക് നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപീകരണത്തിനായുള്ള ഗ്രാമ/വാര്‍ഡ്‌ സഭകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ചോദ്യാവലി. ഈ ബോധവല്‍ക്കരണ പരിപാടി രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് സ്വപ്നം കാണാനും വികസനത്തില്‍ പങ്കു ചേരുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനു വേണ്ടിയാണ്. 

ആസൂത്രണ ഗ്രാമ/വാര്‍ഡ്‌ സഭ ചോദ്യാവലി 

Monday, December 21, 2020

60 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകളെ തദ്ദേശഭരണത്തിൽ അവഗണിക്കുന്നു


50 % വനിതാ സംവരണം ഏർപ്പെടുത്തിയ കേരളത്തിലെ തദ്ദേശ സ്വയംഭരണത്തിൽ 54% വനിതകൾ 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 60 വയസ്സിനുമുകളിൽപ്രായമുള്ളജനപ്രതിനിധികളുടെ കണക്കു പരിശോധിച്ചാൽ സ്ത്രീകളെ അവഗണിച്ചതായി കാണാം. ഇങ്ങിനെ സംഭവിക്കുന്നത് എന്ത് കൊണ്ട്? പാർട്ടികളാണോ 60 കഴിഞ്ഞ സ്ത്രീകളെ അവഗണിക്കുന്നതു അതോ വോട്ടർമാരോ  എന്നറിയില്ല.  നല്ലൊരു പഠനം ആവശ്യമാണ്. ആശങ്കകൾ പങ്കുവെക്കുന്നു.


കേരളത്തിൽ ആകെ 941 ഗ്രാമ പഞ്ചായത്തുകളിലായി 15962 അംഗങ്ങൾ . അതിൽ 8706 വനിതകളും 7215 പുരുഷന്മാരും. എന്നാൽ 60 നു മുകളിൽ പ്രായമുള്ളവരുടെ കണക്കു പരിശോധിച്ചാൽ സ്ത്രീകളുടെ എണ്ണം കുറവും പുരുഷന്മാരുടെ എണ്ണം കൂടുതലുമാണ്. 60 കഴിഞ്ഞ സ്ത്രീകളെക്കാൾ എന്തു കൊണ്ട് പുരുഷന്മാരെ കൂടുതലായി പരിഗണിക്കുന്നു, 60 കഴിഞ്ഞാൽ പുരുഷന്റെ കഴിവ് കൂടുമോ അതോ സ്ത്രീകളുടെ കഴിവ് കുറയുമോ? കേരളത്തിലെ സ്ത്രീകളുടെ ജനസംഖ്യ പുരുഷന്മാരുടേതിനേക്കാൾ ഏറെ കൂടുതലാണ് എന്നിട്ടും എന്തു കൊണ്ട് ജനപ്രതിനിധിയായി സ്ത്രീകളെ തെരഞ്ഞെടുക്കാൻ വൈമുഖ്യം കാണിക്കുന്നു?



152 ബ്ലോക് പഞ്ചായത്തുകളിലായി 949 പുരുഷന്മാരും 1126 സ്ത്രീകളുമാണുള്ളത്. അതിൽ 60 കഴിഞ്ഞ സ്ത്രീകളുടെ പ്രാതിനിധ്യം 2 .55% വും 60 കഴിഞ്ഞ പുരുഷന്മാരുടേതു 7.4% വുമാണ്. പുരുഷന്മാരുടെ പ്രാതിനിധ്യം സ്ത്രീകളുടേതിനേക്കാൾ മൂന്നിരട്ടിയാണ്. ഓരോ ജില്ലകളിലെയും 60 നു മുകളിൽ പ്രായമുള്ളവരുടെ പ്രാതിനിധ്യം മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്നു. കൊല്ലം ജില്ലയിൽ 60 കഴിഞ്ഞ സ്ത്രീകൾ ആരും തന്നെ ബ്ലോക്ക് പഞ്ചായത്തിൽ ഇല്ല . മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി പത്തനംതിട്ടയിൽ 60 കഴിഞ്ഞ സ്ത്രീകളുടെ പ്രാതിനിധ്യം അതെ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ കൂടുതലാണ്.


     


14 ജില്ലാപഞ്ചായത്തുകളിലായി 331 ജനപ്രതിനിധികൾ അതിൽ 174 സ്ത്രീകളും 157 പുരുഷന്മാരുമാണ്. കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം,  ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലാപഞ്ചായത്തുകളിൽ 60 വയസുകഴിഞ്ഞ സ്ത്രീ ജനപ്രതിനിധികൾ ഇല്ല. 




 കേരളത്തിൽ 87 മുനിസിപ്പാലിറ്റികളിൽ  3078 ജനപ്രതിനിധികളിൽ 1460 പുരുഷന്മാർ, 1617 സ്ത്രീകൾ. 60  വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഇതിൽ 2 .18% എന്നാൽ 60 കഴിഞ്ഞ പുരുഷന്മാർ 5.46%.  


6 കോർപറേഷൻ 190 പുരുഷന്മാർ, 222 സ്ത്രീകൾ.60 വയസ്സ് കഴിഞ്ഞ ജനപ്രതിനിധികളിൽ  4.11% സ്ത്രീകൾ. എന്നാൽ 60 കഴിഞ്ഞ പുരുഷ ജനപ്രതിനിധികൾ  5.31% .                    


Saturday, May 12, 2018

മാനവിക വിഷയങ്ങളില്‍ ആലപ്പുഴ ജില്ലയിലെ സ്കൂളുകളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയവര്‍




2018 ൽ ആലപ്പുഴ ജില്ലയിൽ മാനവിക വിഷയങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം കൂടി. 2017 ൽ 23 ആയിരുന്നതാണ് വർദ്ധിച്ച് 35 ആയതു. താഴെ കാണുന്നത് മാനവിക വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ പേരും സ്‌കൂളുകളുടെ പേരുമാണ്. ബിഷപ് ഹോഡ്‌ജസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അശ്വതി സാമ്പത്തിക ശാസ്ത്രത്തിൽ മുഴുവൻ മാർക്കും നേടി. ചേർത്തല ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർത്ഥിനികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 

GOVT MHSS, AMBALAPPUZHA, ALAPPUZHA

GOPIKA .B
GOVT MBHSS, HARIPPAD, ALAPPUZHA

C H VIVEK NAMBOOTHIRI
GOVT BOYS HSS, KAYAMKULAM, ALAPPUZHA

AMAL.U.K
ABHISHEK MATHEW
NADHU VENUKUTTAN
GOVT GIRLS HSS,CHERTHALA,ALAPPUZHA

GOURI MANOJCHANDRAN
MALAVIKA M
PARVATHY.B
SEENA MARY THANKACHAN
SILPA SHAJI
SREELAKSHMI . L
GOVT GIRLS HSS,KAYAMKULAM,ALAPPUZHA

ANILA.R

GOVT VHSS,MULAKKUZHA,ALAPPUZHA

ALFIYA ABOOBAKER
VADUTHALA JUMA HATH HSS, NAVADUVATHU NAGAR,

JASSIM ZAHIR
ST. JOSEPH`S GHSS, ALLAPPUZHA

DEVIKA S SANKER
ANNETTE V.N
B LEKSHMI
N S HSS, NEDUMUDI, ALAPPUZHA

DIVYA SAJI
ST. MARY`S HSS, CHAMPAKKULAM, ALAPPUZHA

CHRISTINA VARGHESE
N S S HSS, KARUVATTA, ALAPPUZHA

ARYA SANKAR
BISHOP HODGES HSS, MAVELIKKARA, ALLAPPUZHA

PARVATHY RAVIKUMAR
ASWATI(200Marks for Economics)

NS BHSS, MANNAR, ALAPPUZHA

ARDRA R
LEKSHMI PRIYA MOHAN
LEO XIII HSS, ALAPPUZHA

SHINE P. FERNANDEZ
S N M HSS, PURAKKAD, ALAPPUZHA

APARNA PRADEEP
ST. FRANCIS ASSISSI HSS, ARTHINKAL, ALAPPUZHA

DEVADETHAN T K
JOSEPH SUNNY
ST. JOSEPH`S HSS, PULINKUNNU, ALAPPUZHA

PREJOMON SUNNY CHUMMAR
NRPM HSS,KAYAMKULAM,ALAPPUZHA
DEVIKA
NSS HSS,PANAVALLI,ALAPPUZHA

AVANI.S
VARSHA AJIT
SN TRUST HSS,MARARIKULAM NORTH,ALAPPUZHA

ASWATHY SEN
VAISHNAVI M R
MERIN STEEPHAN